ഇരുപത്തൊമ്പതാമത്തെ വയസിൽ 51കാരിയെ വിവാഹം ചെയ്ത് ശേഷം കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തവും പിഴയും. കുന്നത്തുകാൽ വില്ലേജിൽ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടിൽ ഫിലോമിനയുടെ മകൾ ശാഖാകുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് പത്താംകല്ല് സ്വദേശി അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചത്. ......
കൊച്ചി: 12 മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് 4 സെന്റീമീറ്റർ നീളമുള്ള സേഫ്റ്റി പിൻ വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ വിജയകരമായി നീക്കം ചെയ്തു. ശ്വാസമെടുക്കാൻ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രി എമർജൻസിയിൽ എത്തിച്ചത്.
4 സെന്റീമീറ്റർ നീളമുള്ള പിൻ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയതായി എക്സ് റെയിൽ സ്ഥിരീകരിച്ചതിനെത്തുടർന്ന് അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി ബ്രോങ്കോസ്കോപ്പി നടത്തി. ......
ദോഹ: ഖത്തറിന്റെ പൈതൃകസ്മരണകളെ ഉണർത്തുന്ന കടൽ വിസ്മയങ്ങളുടെ സെൻയാർ ഫെസ്റ്റിവൽ ഇന്ന് സമാപിക്കും.ഉച്ചതിരിഞ്ഞ് കത്താറയുടെ തെക്കൻ ബീച്ചിൽ (ഫ്രിജ് കത്താറ) സംഘാടക സമിതി മത്സര വിജയികൾക്കായി സ്വീകരണം ഒരുക്കും. അൽ-ഹദ്ദാഖ്, അൽ-ലഫ ചാമ്പ്യൻഷിപ്പുകളിലും ഏറ്റവും വലിയ മത്സ്യബന്ധന മത്സരത്തിലും വിജയിച്ച ടീമുകളെയും ചടങ്ങിൽ പ്രഖ്യാപിക്കും. ......
സിന്ധു നദീജല കരാർ റദ്ദാക്കിയാൽ ഇത്രയും വെള്ളം നമ്മൾ എവിടെ സംഭരിക്കുമെന്ന ചോദ്യം ഉയർത്തി ഓൾ ഇന്ത്യ മജിലിസ്-ഇ- ഇതെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ചൂണ്ടിക്കാട്ടിയായിരുന്നു ഒവൈസിയുടെ ചോദ്യം. ......
ദോഹ: ഖത്തറിൽ പകർത്തിയചിത്രത്തിന് വേൾഡ് പ്രസ്സ് ഫോട്ടോ 2025അവാർഡ്.ഇസ്രായേലി വ്യോമാക്രമണത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ട ഒമ്പത് വയസ്സുള്ള പലസ്തീൻ ബാലൻ മഹ്മൂദ് അജ്ജോറിനെയാണ് വിജയിച്ച ചിത്രം ചിത്രീകരിക്കുന്നത്, ഖത്തറിൽ പലസ്തീൻ ഫോട്ടോ ജേണലിസ്റ്റ് സമർ അബു എലൂഫ് ഫോട്ടോയെടുത്ത് ചികിത്സ തേടി. ഗാസ സിറ്റിയിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ രണ്ട് കൈകളും നഷ്ടപ്പെട്ട ഒമ്പത് വയസ്സുള്ള പലസ്തീൻ ബാലൻ മഹ്മൂദ് അജ്ജോറിന്റെ ഗംഭീരമായ ഛായാചിത്രം 2025 ലെ വേൾഡ് പ്രസ്സ് ഫോട്ടോ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ......
ഇന്ത്യ-പാക് സംഘർഷം ഡി-സ്ട്രീറ്റിൽ പിടിമുറുക്കിയതോടെ ഓഹരി വിപണിയിലും തിരിച്ചടി. നിഫ്റ്റിയും സെൻസെക്സും ആദ്യ വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ......
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനിടെ 11 പേരെ രക്ഷിച്ച നസകാത്ത് അഹമ്മദ് ഷായെ പ്രശംസിച്ച് യുവമോർച്ച രംഗത്തെത്തി. പഹല്‍ഗാമിലെ വസ്ത്രവ്യാപാരിയായ നസകാത്ത് അഹമ്മദ് ഷാ ഛത്തിസ്ഗഡ് സ്വദേശികളായ നാല് ദമ്പതികളെയും അവരുടെ മൂന്നു കുട്ടികളെയുമാണ് ഭീകരരിൽ നിന്നും രക്ഷിച്ചത്. ......
ആഗ്രയിൽ മുസ്ലീം യുവാക്കൾക്ക് നേരേ ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.......
മൂവാറ്റുപുഴ താലൂക്കില്‍ വെള്ളൂർക്കുന്നം വില്ലേജില്‍ കുര്യൻ മല കരയിൽ മൂത്തേടത്ത് വീട്ടിൽ മിനി രാജു എന്നയാളുടെ വീട്ടിൽ വച്ചാണ് 0.885 ഗ്രാം MDMAയും, 17.62 ഗ്രാം ഗഞ്ചാവ് എന്നിവ കൈവശം സൂക്ഷിച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കണയന്നൂർ താലൂക്ക് തൃക്കാക്കര നോർത്ത് വില്ലേജ് മുട്ടാർ കരയിൽ തുരുത്തുമ്മേൽ വീട്ടിൽ സലിം മകൻ സഫൽ TS (32/25) എന്നയാളെ 8.00 pm മണിക്ക് അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തിട്ടുള്ളതാണ്. പ്രതിയിൽ നിന്നും ഒരു മൊബൈൽ ഫോൺ, 520/- രൂപ, MDMA ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ് എന്നിവയും പിടിച്ചെടുത്തിട്ടുള്ളതാണ്. ......